Koodaranji

കൂടരഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ. ലിന്റോ ജോസഫ് നിറ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ഓണാഘോഷ പരിപാടിയുടെ ഘോഷയാത്രയിൽ ജനപ്രതിനിധികൾ, ജീവനക്കാർ, കടുബശ്രീ അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ എന്നിവർ സാക്ഷ്യം വഹിച്ചു

ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ഒരുക്കിയ കുടുംബശ്രീ, കൃഷിഭവൻ ഓണചന്തകൾക്ക് പുറമെ വനിതാ ശിശു വികസന വകുപ്പ് ഒരുക്കിയ ‘പോഷൺ മാസ്’ പോഷകാഹാര പ്രദർശന മേളയും ആഘോഷത്തിന് മാറ്റ് കൂട്ടി.

നാടൻ പൂക്കളും ഇലകളും ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്.

എന്നാൽ, നഗരപ്രദേശങ്ങളി‍ൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓണാഘോഷത്തിന് നിറപ്പകിട്ടേറി തയ്യറാക്കിയ പൂക്കളത്തിന് പിന്നിൽ പ്രവർത്തിയ ഓരോ കരങ്ങൾക്കും നന്ദി അറിയിക്കുന്നതായും പ്രസിഡണ്ട് കൂട്ടിച്ചേർത്തു ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഓണസദ്യ ഒരുക്കിയത്

ശേഷം ജനപ്രതിനികളും ജീവനക്കാരും മാവേലി യോടൊപ്പം ഒരുക്കിയ വിവിധയിനം കലാ മൽസരങ്ങളോടെ വൈകീട്ട് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓണാഘോഷ പരിപാടിക്ക് തിരശ്ശീല വീണു.

Related Articles

Leave a Reply

Back to top button