കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം

കൂടരഞ്ഞി: അലിഫ് ഇംഗ്ലീഷ് സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ച്. വാർഡ് മെമ്പർ മോളി ടീച്ചർ സ്കൂൾ ലീഡർമാരായ അനുരാഗ് അനൂപ്, ഫാത്തിമ മഹ്ദിയ എന്നിവർക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കൂടരഞ്ഞി ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന പദ്ധതിയുടെ ഭാഗമായി സുപ്രഭാതം സൗദി റിപ്പോർട്ടർ അബ്ദുൽ സലാം കൂടരഞ്ഞിയാണ് പത്രം സ്പോൺസർ ചെയ്തത്.
കെ.ഐ.സി.എസ് പ്രസിഡണ്ടും അസ്മി കോഡിനേറ്ററുമായ ഷിഹാബുദീൻ കോപ്പിലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലിഫ് ഈസിമേറ്റ് പ്രിൻസിപ്പാൾ കമർ ബാൻ സിറാജ്, ഷാജഹാൻ, നവാസ്, ഷറഫുന്നിസ ഷറഫലി, സ്റ്റാഫ് സെക്രട്ടറി സാജിദ നാസർ, ജെസിൻ ബാനു, സജ്ന കെ.പി, കൂടരഞ്ഞി ഹയാത്തുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ ട്രൈനിംഗ് വിദ്യാർത്ഥിനികളായ സബിന, ജംസ്ന.ഒ, റസീന, മുബഷിറ.എ, മുഹ്സിന മുഹമ്മദ്, മർവ്വ.കെ.റ്റി, രഹ്ന.പി.വി, സീനത്ത് കെ, സുജിത കുമാരി തുടങ്ങിയവർ പങ്കെടുത്തു.







