Thamarassery

താമരശ്ശേരിയില്‍ മോഷണം:ഡോക്ടറുടെ വീട് കുത്തിത്തുറന്ന് ‍പണവും സ്വർണ്ണവും കവർന്നു

താമരശ്ശേരി : താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സക്കീര്‍ ഹുസ്സൈന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച ഏഴ് ലക്ഷം രൂപയും ഒന്നേകാൽ പവൻ സ്വർണവും മോഷ്ടിക്കപ്പെട്ടു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരായ സക്കീര്‍ ഹുസ്സൈന്‍, ഹസീന എന്നിവരുടെ വെഴുപ്പൂരിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകിട്ട് ഡോക്ടര്‍ ഹസീനയുടെ വീട്ടിലേക്ക് പോയ ഇവര്‍ തിങ്കളാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ അലമാര തുറന്ന് വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. മറ്റു മുറികളിലും മോഷ്ടാവ് എത്തിയതായി സൂചനയുണ്ട്. ഇവരുടെ വീട്ടിലുണ്ടായിരുന്ന ടൂള്‍സ് കിറ്റ് തുറന്നു വെച്ച നിലയിലാണ്. വീടിന്റെ പിന്നിലുണ്ടായിരുന്ന കൈക്കോട്ട് മുന്‍വശത്തെ വാതിലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

വിരലടയാള വിദഗ്ദര്‍ എത്തി തെളിവ് ശേഖരിക്കേണ്ടതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയിട്ടില്ല. മക്കളുടെ ആഭരണം ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും പരിശോധനക്കെത്തും.

📝News Desk Thiruvambady News
‎‎‎

Related Articles

Leave a Reply

Back to top button