കോടഞ്ചേരി ഗവ. കോളേജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കമായി

പുതുപ്പാടി: കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആരംഭിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ലിന്റോ ജോസഫ് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പള്‍ വൈ സി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍, മെമ്പര്‍ അമല്‍രാജ്, ഹെഡ്മാസ്റ്റര്‍ ശ്യാംകുമാര്‍, പി.ടി.എ പ്രസിഡന്റ് ഒതയോത്ത് അഷറഫ്, സ്‌കൂള്‍ വികസന സിമിതി ചെയര്‍മാന്‍ ബിജു വാച്ചാലില്‍, പ്രൊട്ടക്ഷന്‍ സിമിതി കണ്‍വീനര്‍ പി.കെ മജീദ്, സഹകരണ ബാങ്ക് ഡയറക്ടര്‍ ശശിന്ദ്രന്‍, കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് പി.എം ജോയി, ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ.മോഹൻദാസ്, സ്റ്റാഫ് സെക്രട്ടറി ഡോ. സുമ, എം അബ്ദുല്‍ മജീദ്, കോളേജ് ചെയര്‍മാന്‍ ഷാഹുല്‍ ഗഫൂര്‍, ജ്യോതി നാരായണന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ നിതിന്‍ വി.ജി, സുമേഷ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.







