Mukkam

“മഹാശിവരാത്രി” ഇന്ന് മുക്കത്ത് ഗതാഗത നിയന്ത്രണം

മുക്കം: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നാളെ (വെള്ളി 21-02-2020) വൈകുന്നേരം 6 മണിയോടെ ഗതാഗത നിയന്ത്രണമുണ്ടാകും.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് മുക്കം പോലീസ് അറിയിച്ചിട്ടുണ്ട്.

നാല് വരവാഘോഷങ്ങളാണ് ഇത്തവണയും മുക്കത്തേക്ക് എത്തിച്ചേരുന്നത്.

1-ആനയാംകുന്ന് -നോർത്ത് കാരശ്ശേരി -പി സി ജംഗ്ഷൻ – മുക്കം

2-കച്ചേരി -കുറ്റിപാലക്കൽ-പിസി ജംഗ്ഷൻ -മുക്കം

3-തൊണ്ടിമ്മൽ -അഗസ്ത്യന്മുഴി -അഭിലാഷ് ജംഗ്ഷൻ -മുക്കം

4-അഗസ്ത്യൻമുഴി -അഭിലാഷ് ജംഗ്ഷൻ -മുക്കം

വൈകുന്നേരം 6-45ഓടെ വരവാഘോഷങ്ങൾ ആരംഭിക്കും….

അരീക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ PC ജംഗ്ഷനിൽ നിന്ന് ഇടതു വശം തിരിഞ്ഞു മാമ്പറ്റ വഴി കുന്ദമംഗലം, കോഴിക്കോട് ഭാഗത്തേക്കും -മാമ്പറ്റയിൽ നിന്ന് മുത്തേരി വഴി ഓമശ്ശേരി, താമരശ്ശേരി ഭാഗത്തേക്കും പോകാവുന്നതാണ്.

തിരുവമ്പാടി ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾക്ക് കാരശ്ശേരി പഞ്ചായത്ത്‌ ഓഫീസിന് സമീപത്തു നിന്ന് വലത് വശം തിരിഞ്ഞ് മുക്കം കടവ് പാലം വഴി പോകാവുന്നതാണ്.

Related Articles

Leave a Reply

Back to top button