Koodaranji

കൂടരഞ്ഞിയിൽ ഏകദിന കർഷക പരിശീലനം സംഘടിപ്പിച്ചു

കൂടരഞ്ഞി: റീജ്യണൽ സെന്റർ ഫോർ ഓർഗാനിക്ക് ആന്റ് നാച്ച്വറൽ ഫാമിംഗ് ബാങ്കലൂരുവിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഈ വർഷം നടത്തുന്ന കർഷക പരിശീലന പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കർഷകർക്കായി ജൈവ കൃഷിയും പ്രകൃതി കൃഷിയും സംബന്ധിച്ച ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കൂടരഞ്ഞി അഭയ പാലിയേറ്റീവ് ഹാളിൽ വെച്ച് നടത്തിയ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ മോളി ടീച്ചർ വാതലൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ സുരേഷ് ബാബു മുട്ടോളി, എൽസമ്മ ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.കെ രത്നാകരൻ, ആർ.സി.ഓ.എൻ.എഫ് ട്രെയിനിംഗ് കോ-ഓർഡിനേറ്റർ അർജുൻ സിംഗ് ചൗധരി, കൃഷി ഓഫീസർ പി. എം മൊഹമ്മദ്, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. റിട്ട:കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണനുണ്ണി ക്ലാസുകൾ നയിച്ചു. പരിശീലന പരിപാടിക്ക് ശേഷം കർഷകർക്ക് ജൈവവളക്കൂട്ട് നിർമ്മിക്കുന്നതിനുള്ള കിറ്റുകൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button