PunnakkalThiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മേളനം നടന്നു

തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മേളനം നടത്തി. ബെന്നി കൊച്ചുകൈപ്പേലിന്റെ വസതിയിൽ ബൂത്ത് പ്രസിഡന്റ് ജോർജ് ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, കെ.ടി മാത്യു, ലിസി സണ്ണി, ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ, ലിസി അബ്രഹാം, മറിയാമ്മ ബാബു, ഷിജു ചെമ്പനാനി, അബ്രഹാം വടയാറ്റുകുന്നേൽ, കെ.ജെ ജോർജ് , ഷമീർ പൂളക്കമണ്ണിൽ, ലിബിൻ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.







