Puthuppady

മുസ്ലീം യൂത്ത്‌ ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

പുതുപ്പാടി : വീട്, പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ കുത്തനെ കൂട്ടി ജനജീവിതം ദുരിതത്തില്‍ ആക്കി മുന്നോട്ടു നീങ്ങുന്ന ഇടതു സര്‍ക്കാറിനെതിരെ മുസ്ലീം യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ്ണ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലീം ലീഗ് ട്രഷറര്‍ സി.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷംസീര്‍ പോത്താറ്റില്‍, പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി വളഞ്ഞപാറ, പി.കെ മജീദ്, ബാബു കാക്കവയല്‍, കെ.സി ശിഹാബ്, വി.കെ ഷംനാദ് , ഷാഹിദ് കണ്ണപ്പന്‍കുണ്ട്, തന്‍സീര്‍, ശുഹൈബ്, ഫുഹാദ് സനീന്‍, അസ്‌നില്‍, കോയ ഷംനാസ്, റഷീദ് കാക്കവയല്‍ ,സിറാജ് മാങ്ങാപ്പൊയില്‍, വി.കെ ഷരീഫ്, അബ്ദുറഹിമാന്‍ അടിവാരം, യൂനുസ്, അനസ്, അലി മണല്‍വയല്‍, ഷിഹാബ് വള്ളിയാട്, സാലി കണ്ണപ്പന്‍കുണ്ട്, അഷ്‌റഫ് ടി.ടി, ജാഫര്‍ സി.ടി, ആദില്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button