Kodanchery

കോടഞ്ചേരിയിൽ വനിതകൾക്ക് ഓട്ടോറിക്ഷ നൽകി

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായി വനിതകൾക്ക് ഓട്ടോറിക്ഷ നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓട്ടോറിക്ഷയുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവ്വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, സെക്രട്ടറി ഇൻ ചാർജ് ബൈജു തോമസ്, മെംബർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഏലിയാമ്മ സെബാസ്റ്റ്യൻ, ചിന്നമ്മ മാത്യു, സിസിലി ജേക്കബ്, അഗസ്തി വെട്ടിക്കാമല, ചാൾസ് തയ്യിൽ, വി.ഇ.ഒമാരായ വിനോദ് വർഗ്ഗീസ്, ഫസീല, പ്ലാൻ ക്ലാർക്ക് പി ഷമീർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Related Articles

Leave a Reply

Back to top button