Puthuppady

ഡോ.ശാന്തറാം സ്മാരക ട്രോഫി വടംവലി മത്സരം; ഗ്രാന്റ് സ്റ്റാര്‍ പുളിക്കല്‍ വിജയികള്‍

പുതുപ്പാടി: ഡോ. ശാന്തറാം സൗഹൃദ വേദി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തില്‍ ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാടിനെ പരാജയപ്പെടുത്തി ഗ്രാന്റ്സ്റ്റാര്‍ പുളിക്കല്‍ വിജയികളായി. നാല്‍പത് ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ കവിതവെങ്ങാട്, ആവാന പള്ളിക്കുന്ന് എന്നീ ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പുതുപ്പാടി കൈതപ്പൊയിലില്‍ വെച്ച് നടന്ന മത്സര പരിപാടികള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീര്‍ പോത്താറ്റിലിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് ബീന തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്ക് സൗഹൃദ വേദി ചെയര്‍മാന്‍ ഗിരീഷ് ജോണ്‍ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.

ചടങ്ങില്‍ മറ്റു സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ വി.കെ ഹുസൈന്‍കുട്ടി, ബിജു താന്നിക്കാകുഴി, ഡെന്നി വര്‍ഗ്ഗീസ്, സി.കെ മുഹമ്മദലി, ബിജു തോമസ്, ഗീത കെ.ജി, ശ്രീജ ബിജു, ഷിജു ഐസക്ക്, മാക്കണ്ടി മുജീബ്, കെ.സി ശിഹാബ്, കെ.എം.ഡി മുഹമ്മദ് എന്നിവര്‍ വിതരണം ചെയ്തു. ചടങ്ങിന് സി.എ മുഹമ്മദ് സ്വാഗതവും ഗ്ലാസ് ഒ പ്ലൈ സിദ്ധിഖ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button