Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

കൂടരഞ്ഞി: സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി അവധിക്കാല ക്യാമ്പ് ‘ഐ ആം ദ സൊലൂഷൻ’ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണം, സോളാർ എനർജിയുടെ ഉപയോഗം, ധനവിനിയോഗം തുടങ്ങി 10 വിഷയങ്ങളിൽ ഊന്നൽ നൽകിയാണ് 4 ദിവസം നീണ്ടുനിന്ന ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി സ്റ്റേഷൻ എസ്.ഐ അരവിന്ദൻ സി.ആർ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, ഹെഡ്മാസ്റ്റർ സജി ജോൺ, എസ്.പി.സി പി.ടി.എ പ്രസിഡന്റ് ഷൈജു ആന്റണി, ഡി.ഐ അനൂപ്, സി.പി.ഒ വിനോദ് ജോസ്, എ.സി.പി.ഓ ടീനാ ജോസ് തുടങ്ങിയവർ സംസാരിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ് കെ.കെ ക്ലാസ് നൽകി.






