എം.ഇ.എസ് വിദ്യഭ്യാസ പ്രോൽസാഹന പക്ഷാചരണത്തിന് തുടക്കം കുറിച്ചു

പുതുപ്പാടി: എം.ഇ.എസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 38 വർഷമായി നടത്തി വരുന്ന വിദ്യഭ്യാസ പ്രോൽസാഹനപക്ഷാചരണം ‘പ്രചോദനം 2023’ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം, അധ്യാപകരെ ആദരിക്കൽ, പഠനോപകരണ വിതരണം എന്നിവ വിദ്യഭ്യാസ രംഗത്തെ പ്രചോദനത്തിന്റെ ഭാഗമായി
ചടങ്ങിൽ നടത്തി. എം.ഇ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി എ.ടി.എം അഷറഫ്, ജില്ലാ ജോ. സിക്രട്ടറി ബി.എം സുധീർ, ടി.കെ.സി മുഹമ്മദ്, കെ.എം.ഡി മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ എം.ഐ സുനിൽ, ആർ.കെ മൊയ്തീൻ കോയ, വി.പി മൊയ്തീൻ കുഞ്ഞി, എ.സി അബ്ദുൽ അസീസ്, റിയാസ് നൂറാം തോട്, കെ.പി അബ്ദുറഹിമാൻ കുട്ടി, പി ജാഫർ, ആർ.കെ ഷാഫി, ടി.കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു.







