Kerala

കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം, വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയ മരണം നവവധുവിനെ തട്ടിയെടുത്തു; ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ചാവക്കാട്: ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമ (23)യാണ് മരിച്ചത്. ദേശീയപാതയില്‍ ചാവക്കാട് വിശ്വനാഥക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു അപകടം.

ജനുവരി അഞ്ചിനായിരുന്നു നന്ദകിഷോറിന്റെയും നൈമയുടെയും വിവാഹം. കല്യാണം കഴിഞ്ഞ് ഏതാനും മാസം കഴിയുമ്പോഴേക്കുമാണ് വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം നൈമയെ തട്ടിയെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ന് ബേബിറോഡിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വടക്കേക്കാടുള്ള ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

അമിത വേഗത്തിലെത്തിയ ടോറസ് ലോറി നൈമ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൈമയെ ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button