COVID 19Kerala

സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; ഒരാള്‍ ആരോഗ്യ പ്രവർത്തകയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ ആറുപേർ കാസർകോട് ജില്ലക്കാരും രണ്ടുപേർ കോഴിക്കോടുകാരുമാണ്. രോഗബാധ സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 106 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ എട്ടുപേർ ദുബായിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നുമാണ് വന്നത്. യു.കെയിൽ നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായുള്ള സമ്പർക്കം മൂലമാണ് മൂന്നുപേർക്ക് രോഗം വന്നത്.

ആകെ നിരീക്ഷണത്തിലുള്ളത് 72460 പേരാണ്. 71994 പേർ വീടുകളിലും 466 പേർ ആശുപത്രിയിൽലും നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 3331 സാമ്പിളുകൾക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button