Kerala

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ പതിനേഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും പതിനഞ്ച് പേര്‍ രോഗികളുമായി ഇടപഴകിയവരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍കോട് 17, കണ്ണൂര്‍, 11, വയനാട് 1 ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. നിരീക്ഷണത്തില്‍ 157253 പേരാണ് ഉള്ളത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത് 156660 പേരാണ്. 623 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

6991 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6031 എണ്ണം നെഗറ്റീവായി.

Related Articles

Leave a Reply

Back to top button