COVID 19Thiruvambady
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ തിരുവമ്പാടി സ്വദേശി ഐസലേഷനിൽ

തിരുവമ്പാടി: മാർച്ച് 16 – ന് ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ തിരുവമ്പാടി സ്വദേശിയെ ഐസലേഷനിൽ പ്രവേശിപ്പിച്ചു.
തിരുവമ്പാടി യുസി മുക്ക് സ്വദേശി അബ്ദുൾ ജലീലിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസലേഷനിലാക്കിയത്.
രോഗലക്ഷണങ്ങളില്ലെങ്കിലും ഡൽഹി സന്ദർശിച്ചു തിരിച്ചു വന്നതിനാൽ ഒരു മുൻകരുതലെന്ന നിലയിലാണ് ഇദ്ദേഹത്തെ ഐസലേഷനിലാക്കിയതെന്ന് തിരുവമ്പാടി ഹെൽത്ത് ഇൻസ്പെകടർ അബ്ദുറഹിമാൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.







