Thiruvambady

കോവിഡ് 19 നിരീക്ഷണത്തിലുള്ള കുടുംബത്തിൽ നിന്നും വാർഡ് ആർ.ആർ.ടി അംഗം: അന്വേഷിക്കണം ;യൂത്ത് ലീഗ്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ വാർഡിൽ കോവിഡ് നീരീക്ഷണത്തിൽ കഴിയുന്ന കുടുംബത്തിലെ മുതിർന്ന അംഗത്തിനെ വാർഡ് ആർ.ആർ.ടിയിൽ ഉൾപ്പെടുത്തിയ പഞ്ചായത്ത് നടപടിയെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.

ആർ.ആർ.ടി സേന രാഷ്ട്രീയവൽക്കരിക്കരിക്കാൻ ചില വാർഡ് മെമ്പർമാർ കാണിച്ച അമിത താത്പര്യമാണ് നീരീക്ഷണത്തിലുള്ളവരേയും ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാരണമായത്.

നിലവിലെ വളണ്ടിയർ സേനയുടെ ലിസ്റ്റ് മരവിപ്പിക്കുകയും സാമുഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തവരുടെ മുൻഗണന നോക്കി വളണ്ടിയർമാരെ നിയമിക്കുന്നതിനു നടപടിയുണ്ടാകണമെന്നും യൂത്ത് ലീഗ് നേതാക്കളായ റഫീഖ് തെങ്ങും ചാലിൽ, ജൗഹർ പുളിയക്കോട്, അറഫി കാട്ടിപ്പരുത്തി, നിഷാദ് ദാസ്ക്കരൻ ഫൈസൽ മാതംവീട്ടിൽ, ജംനാസ് പരുത്തിക്കുന്നേൽ, അബ്ബാസ് കൊട്ടാരത്തിൽ, ഫൈസൽ.കെ.ടി,കബീർ ആലുങ്ങാതൊടി, സുഹൈൽ ആശാരിക്കണ്ടി,സൻഫരി വൈത്തല തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button