Thiruvambady
മുത്തപ്പൻപുഴയിൽ 30 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു; പ്രതി പിടിയിൽ

തിരുവമ്പാടി : മുത്തപ്പൻപുഴ കളരിക്കലിൽ ചാരായം വാറ്റാനുള്ള 30 ലിറ്റർ വാഷുമായി കളരിക്കൽ സ്വദേശി ഷാജി ആന്റണി പിടിയിലായി.
തിരുവമ്പാടി സി ഐ ഷജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷാജിയുടെ വീടിന്റെ മുറ്റത്തുള്ള പാറക്കടിയിൽ നിന്നു കാന്നാസിലും ബക്കറ്റിലും സൂക്ഷിച്ച നിലയിൽ വാഷ് കണ്ടെത്തിയത്.
പിടിച്ചെടുത്ത വാഷ് നശിപ്പിക്കുകയും തുടർ നടപടികളുടെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
തിരുവമ്പാടി എസ് ഐ പി എം ജോയ്, സിവിൽ പോലീസ് ഓഫീസർമാരായ ജദീർ, പ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.







