Thiruvambady

സഹായിക്കാൻ ഞങ്ങളുമുണ്ട്; തിരുവമ്പാടി പോലീസ് മരുന്നും വാങ്ങി എത്തിച്ചു നൽകി

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ സ്വദേശിയായ വിദ്യാർത്ഥിക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സഹകരണത്തോടെ മരുന്നും വാങ്ങി എത്തിച്ചു നൽകി.

തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്. ഐ ബേബി മാത്യു, എസ്. സി. പി. ഓ. വിജേഷ് കുമാർ ജനമൈത്രി പോലീസ് കാരായ ജിനേഷ് കുമാർ, ദിനേശ് യു വി എനിവരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെ എല്ലാ പോലീസുകാരുടെയും സഹകരണത്തോടെയാണ് മരുന്ന് വാങ്ങി നൽകിയത്.

ലോക ഡൗൺ സമയത്ത് തങ്ങളാൽ കഴിയുന്ന സഹായം ജനങ്ങൾക്ക് ചെയ്യാൻ തയ്യാറാണെന്നും, എന്ത് സഹായത്തിനും ജനങ്ങൾക്ക് പോലീസിനെ സമീപിക്കാമെന്നും തിരുവമ്പാടി ജനമൈത്രി പോലീസ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button