Kerala
ഇ- പോസ് മെഷീന് ക്രമീകരണം: റേഷന്‍ കടകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അവധി

തിരുവനന്തപുരം: ഇ- പോസ് മെഷീനില്‍ ക്രമീകരണം നടത്തുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അവധി. ദേശീയ റേഷന്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട് ഇ- പോസ് മെഷീനില്‍ ക്രമീകരണം വരുത്തുന്നതിനാലാണ് അവധി.
ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം പാടില്ല. ഭക്ഷ്യധാന്യമോ സാനിറ്റൈസറോ കൊണ്ടുവന്നാല്‍ തിങ്കളാഴ്ച ഇവ ശേഖരിക്കാനായി തുറക്കാം.
റേഷന്‍ കിട്ടാന്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിരല്‍ പതിപ്പിക്കുന്നതിന് മുന്‍പ് എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കണം.







