Thiruvambady

തിരുവമ്പാടി ടൗണിൽ ഡ്രൈനേജ് അറ്റകുറ്റപ്പണി ആരംഭിച്ചു.

തിരുവമ്പാടി : മഴക്കാലത്തിനു മുന്നോടിയായി അഗസ്ത്യൻമുഴി-കൈതപോയിൽ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ ചർച്ച് റോഡിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

ആദ്യഘട്ടത്തിൽ നിലവിലുള്ള ഡ്രൈനേജ് സംവിധാനം മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. റോഡിന്റ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഡ്രൈനേജ് സംവിധാനം മാറ്റി സ്ഥാപിക്കുന്നത്, ഈ പ്രവൃത്തിയിലൂടെ റോഡിന് ഇരുവശത്തും ഏകദേശം 60 സെൻറീമീറ്റർഓളം വീതി കൂട്ടുകയും ചെയ്യും.

കൂടാതെ തിരുവമ്പാടി മിൽമുക്ക് ജംഗ്ഷനിലെ കലുങ്ക് ഭാഗികമായി പൊളിച്ചു നിൽക്കുകയും, തുടർ പണികൾ ആരംഭിക്കാനുള്ള നടപടി തുടങ്ങിയെന്നും നാദ് അധികൃതർ അറിയിച്ചു.

പ്രവർത്തികളോട് സഹകരിക്കുമെന്നും എന്നാൽ മഴക്കാലത്തിനു മുന്നോടിയായി പണികൾ തീർന്നില്ലെങ്കിൽ തിരുവമ്പാടി ടൗണിൽ ചളികൾ നിറയാനും, വാഹനഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും വ്യാപാരികൾ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button