Koodaranji

കരിദിനം ആചരിച്ചു

കോടഞ്ചേരി: അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ കേരള സർക്കാരിന്റെ നാലാം വാർഷികം ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി കരിദിനമായി ആചരിച്ചു.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി സർവ്വ മേഖലയിലും ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ ലഹരി മാഫിയയുടെ വ്യക്താക്കളായി പോലീസിനെയും എക്സൈസിനെയും നോക്കുകുത്തിയാക്കി കേരളത്തിൽ സെൽ ഭരണം നടത്തുന്നതിൽ പ്രതിഷേധിച്ച് ആയിരുന്നു കരിദിനാചരണം.കരി ദിനാചരണ പൊതുസമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറിപി.സിഹബീബ്തമ്പിഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം സി.ജെ ടെന്നിസൺ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ജോർജ് മച്ചുകുഴി, റോയി കുന്നപ്പള്ളി,അബൂബക്കർ മൗലവി, നവാസ് ഈർപ്പോണ,ഫ്രാൻസിസ് ചാലിൽ, റെജി തമ്പി, ബിജു ഓത്തിക്കൽ, സാബു അവണ്ണൂർ,ചിന്ന അശോകൻ ലിസി ചാക്കോ, സജി നിരവത്ത്, ജോസ് പൈക, നാസർ പി പി,സൂസൻ വർഗീസ് , ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ,ബേബി കളപ്പുര, സിദ്ദിഖ് ക്കാഞ്ഞിരാടൻ, സണ്ണി ചക്കിട്ടമുറി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button