Puthuppady
ചുരം ബൈപ്പാസ് റോഡ്: കോൺഗ്രസ് ഉപരോധസമരം

പുതുപ്പാടി : അടിവാരം-നാലാംവളവ് ചുരം ബൈപ്പാസ് റോഡിന്റെ പണി പൂർത്തീകരിക്കുക, കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടിവാരം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു.
മഴക്കാലം വരുന്നതിനുമുൻപ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ കാൽനടയാത്രപോലും ദുഷ്കരമാവുന്ന സ്ഥിതി വരും.പ്രവൃത്തിയിലെ അനാസ്ഥ തുടർന്നാൽ കരാറുകാരന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നതടക്കം ശക്തമായ സമരത്തിന് നേതൃത്വംനൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.
ഉപരോധസമരം കെ.പി.സി.സി. മെമ്പർ പി.സി. ഹബീബ് തമ്പി ഉദ്ഘാടനംചെയ്തു. അസീസ് വി.പി. അധ്യക്ഷനായി. മേലേടത്ത് അബ്ദുറഹിമാൻ, നവാസ് ഈർപ്പോണ, റിയാസ് അടിവാരം, ദീപു കണ്ണന്തറ, സലീം മറ്റത്തിൽ, രാജു പുലിയള്ളുങ്കൽ, റഷീദ് പുളിക്കൽ, ഗഫൂർ ഒതയോത്ത്, മുഫ്സിൽ, എം.പി. സതീഷ് തുടങ്ങിയവർ സംസാരിച്ചു.







