വയനാട് ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു

അടിവാരം :മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രചരണാർത്ഥം വയനാട് ചുരത്തിൽ സംഘടിപ്പിച്ച മഴയാത്ര സി. കെ. കാസിം എം.എൽ. എ ഉദ്ഘാടനം ചെയ്തു പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സദാ സേവന സന്നദ്ധരായി സേവനമനുഷ്ഠിക്കുന്ന ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരെ എം.എൽ.എ അഭിനന്ദിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസ് ,പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജ്മുന്നീസ ഷരീഫ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ബോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സന്തോഷ്, ആയിശ ബീവി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബാബു പട്ടരാട്,ജംഷീന കമറുദ്ധീൻ, ജില്ല എംആർഎഫ് കോഓർഡിനേറ്റർ പോൾസൺ ജോസഫ് അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
മഴ നനഞ്ഞ് ചുരത്തിലെ കോടമഞ്ഞിൻ്റെയും കാട്ടരുവികളുടെയും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സംഗീതത്തിൻ്റെ അകമ്പടി മേളത്തോടെയുള്ള മഴയാത്ര വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേറിട്ടൊരു അനുഭവം സമ്മാനിച്ചു. ലക്കിടിയിൽ നിന്നും ആരംഭിച്ച മഴയാത്ര ചുരം രണ്ടാം വളവിൽ സമാപിച്ചു. പുതുപ്പാടി പഞ്ചായത്ത് 5ാം വാർഡ് മെമ്പർ ശിഹാബ് സമാപനോൽഘാടനം നിർവഹിച്ചു ,ഫൈസൽ തേക്കിൽ മുഖ്യപ്രഭാഷണം നടത്തി മർകസ് യുനാനി കോളേജ്, ജി എച്ച് എസ് പുതുപ്പാടി, ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ചെമ്മരംപറ്റ, കുറ്റിച്ചിറ ഹയർ സെക്കൻഡറി സ്‌കൂൾ, ലിസ്സ കോളേജ് കൈതപ്പൊയിൽ തുടങ്ങിയ വിദ്യാലയങ്ങളിലെ 300 എൻ.എസ്.എസ് വളണ്ടിയേഴ്‌സും അദ്ധ്യാപകരും ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ 35ഓളം വളണ്ടിയേഴ്സും പങ്കെടുത്തു. പരിപാടിയിൽ പങ്കാളികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും വിദ്യാലങ്ങൾക്ക് മൊമൻ്റോയും വിതരണം ചെയ്തു. ചുരം ഗ്രീൻ ബ്രിഗേഡ് ജന.സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണ നന്ദിയും പറഞ്ഞു.







