Koodaranji

കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ചേർന്നു

കൂടരഞ്ഞി : കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ 2026–27 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ബാങ്ക് പ്രസിഡന്റ് പി. എം. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ വാർഷിക റിപ്പോർട്ടും വരവ്–ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ സോമനാഥൻ കുട്ടത്ത്, സജി പെണ്ണാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന്റെ വിവിധ വികസന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ യോഗം ചർച്ച ചെയ്തു. അംഗങ്ങൾക്ക് 10 ശതമാനം ലാഭവിഹിതം നൽകാനും പൊതുയോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button