Koodaranji

ഉപജില്ലാ കലോത്സവത്തിൽ പൂവാറൻതോട് ഗവ. എൽ.പി. സ്കൂളിന് തിളക്കമാർന്ന നേട്ടം; ഏഴിനങ്ങളിൽ ആറിലും എ ഗ്രേഡ്

കൂടരഞ്ഞി : തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് പൂവാറൻതോട് ഗവ. എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ.

മത്സരിച്ച ഏഴ് ഇനങ്ങളിൽ ആറിലും എ ഗ്രേഡ് നേടിയാണ് വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാനമായത്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കൈവരിച്ച ഈ വിജയം സ്കൂളിനും നാടിനും ഒരുപോലെ അഭിമാനമായി.വിജയികളായ വിദ്യാർത്ഥികളെ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ റോയി ആക്കേൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് പ്രനൂബ് കെ.എം. അധ്യക്ഷത വഹിച്ചു. അധ്യാപകരായ രതില കെ.കെ., സൗമ്യ ജയേഷ്, ജിസ്ന ജോബി, ഷിഗ ദാസ് എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Back to top button