Koodaranji
വഴിക്കടവ്-പെരുമ്പുള റോഡ് നവീകരണം; എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ് – പെരുമ്പുള റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി. പൊതുമരാമത്ത് വ കുപ്പിന്റെ രണ്ടരകോടി വിനിയോഗിച്ചാണ് വഴിക്കടവ് മുതൽ പെരുമ്പുള ബസ് സ്റ്റാൻഡ് വരെയുള്ള റോഡ് നവീകരിക്കുന്നത്. റോഡ് നവീകരണത്തിന്റെ മുന്നോടിയായുള്ള അളവെടുപ്പ് നടപടികൾക്ക് സി.കെ. കാസിം എംഎൽഎ നേതൃത്വം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ബോ ബി ഷിബു, മെമ്പർമാരായ വിനോദ് മഞ്ഞപ്പാറ, തോമസ് മാത്യു, എൽഎസ്ജിഡി അസി.എ കിക്യൂട്ടീവ് എൻജിനീയർ ചിത്ര വാസു, അസി. എൻജിനീയർ ജിത്തു, ഓവർസിയർ നജീബ്, സണ്ണി പെരികിലംതറപ്പേൽ, സി ബു തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.







