Puthuppady

സമ്യക് 26 താമരശ്ശേരി ഉപജില്ലാ കലോത്സവത്തിന് പ്രൗഢതുടക്കം

ഈങ്ങാപ്പുഴ : കലയുടെ വർണവിസ്മയങ്ങളും സർഗാത്മകതയുടെ ആവേശവും നിറച്ച് താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം ‘സമ്യക് ’26’ ഈങ്ങാപ്പുഴ എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ.വി. റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ് മുഖ്യാതിഥിയായി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സജീന ഉപഹാര സമർപ്പണം നടത്തി. ഫാ.വർഗീസ് ജോൺ മുഖ്യപ്രഭാഷണം നടത്തി.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്മുന്നിസ ശരീഫ്, വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശറഫുദ്ദീൻ പി കെ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, പി. എം. എ റഷീദ്, ബ്ലോക്ക് മെമ്പർ ബിന്ദു സന്തോഷ്, പഞ്ചായത്ത് മെമ്പർമാരായ ഫൈസൽ കുഞ്ഞുകുളം, മോളി ആൻ്റോ, സലോമി സലീം, ജംഷീന കമറുദീൻ, പി.സി തോമസ്, കൊടുവള്ളി ബി പി സി നൗഫൽ പുല്ലാളൂർ, കെ.കെ മുനീർ, ഡെന്നി വർഗീസ്, സി.പി സാജിദ്, പ്രസാദ് എ പി പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ റോയി സാമുവൽ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ സി ശിഹാബ് നന്ദിയും പറഞ്ഞു. രണ്ടുദിവസങ്ങളിലായി 11 വേദികളിൽ നടക്കുന്ന കലാമേളയിൽ രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർഥികളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

സ്കൂൾ കലോത്സവത്തോടൊപ്പം അറബിക് സാഹിത്യോത്സവവും സംസ്കൃതോത്സവവും അരങ്ങേറുന്നുണ്ട്. പാട്ടും നൃത്തവും അഭിനയവും സാഹിത്യവും സർഗാത്മക പ്രകടനങ്ങളുമായി ഈങ്ങാപ്പുഴ കലയുടെ മഹോത്സവത്തിന് വേദിയായിരിക്കുകയാണ്. മേള നാളെ സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button