Kerala

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ഇന്ന് കൂടിയത്. പത്ത് ദിവസത്തിനിടയില്‍ പെട്രോളിന് 5 രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ കടന്നു. ഡീസലിന് 71 രൂപ 29 പൈസയാണ് ഇന്ന് വില. ഇന്ധനവില ഈ രീതിയില്‍ വര്‍ധിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ വില എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴാണ് രാജ്യത്ത് ക്രമാതീതമായി ഇന്ധനവില വര്‍ധിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും വര്‍ധിച്ചത് സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവ് കാരണം അവശ്യ സാധനങ്ങള്‍ക്കടക്കം വില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Related Articles

Leave a Reply

Back to top button