രാഹുൽ ഗാന്ധി എം പി യുടെ ജന്മദിനത്തോട് അനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി.

തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പി യുടെ ജന്മദിനം, തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
തിരുവമ്പാടി ടൗണിൽ സ്നേഹാലയം അഗതി മന്ദിരത്തിൽ രാവിലെ ശുചീകരണവും, ഭക്ഷണ വിതരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഹനീഫ ആച്ചപ്പറമ്പിൽ, വാർഡ് പ്രസിഡന്റ് ബിജു വർഗ്ഗീസ്, മറിയാമ്മ ബാബു, രതീഷ് ആൻ്റണി, രാമചന്ദ്രൻ കരിമ്പിൽ, ഫ്രജി ചമ്പക്കുളം, ജോമോൻ എന്നിവർ പങ്കെടുത്തു.
മുത്തപ്പൻപുഴ വാർഡിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി കൊന്നക്കലിന്റെ നേതൃത്വത്തിൽ ആരോഗ്യ സബ്സെൻ്റർ ശുചീകരിച്ചു.
പുല്ലുരാംപാറ ടൗണിൽ ടി ജെ കുര്യാച്ചന്റെ നേത്യത്വത്തിൽ ലൈബ്രറി പരിസരം ശുചീകരിച്ചു.
അത്തിപ്പാറയിൽ വേലായുധൻ തുമ്പക്കോടിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പി ഡബ്ള്യു ഡി റോഡ് ശുചീകരിച്ചു.







