Thiruvambady

ഇലന്തുകടവിലെ ഇരുമ്പ് പാലം പൊളിച്ചു നീക്കി

തിരുവമ്പാടി ∙ പുല്ലൂരാംപാറ ഇലന്തുകടവിലെ പഴയ ഇരുമ്പ് പാലം പൂർണമായി പൊളിച്ചു നീക്കി. പുതിയ കോൺക്രീറ്റ് പാലം വന്നതോടെ ഉപയോഗശൂന്യമായ പാലത്തിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കല്ലും തടിയും വന്നടിഞ്ഞ് ഇരുവഞ്ഞിപ്പുഴ ഗതിമാറി ഒഴുകി ഏറെ നാശനഷ്ടമുണ്ടായിരുന്നു. തുടർന്നു പഴയ പാലം പൊളിച്ചു നീക്കാൻ കലക്ടർ ഉത്തരവ് ഇടുകയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൊണ്ടാണു പാലം പൊളിച്ചത്.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/06/22/kozhikode-tiruvanbady-iron-bridge-removed.html

Related Articles

Leave a Reply

Back to top button