KodancheryVideos

സമാനതകളില്ലാത്ത നേട്ടവുമായി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ

നെല്ലിപ്പൊയിൽ രാഹുൽ പടയുടെ നേതൃത്വത്തിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു. സമാനതകളില്ലാത്ത ഈ നേട്ടം കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ വിദ്യാർത്ഥികളായ ആഷിൻ ആന്റണി, ക്രിസ്റ്റിൻ ജെയിംസ് എന്നിവർക്കാണ് ലഭിച്ചത്.

https://youtu.be/MBTQAGhQRIs

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ പി എച്ച് ഡി നേടിയ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ബിന്റു തോമസ് പാലത്തിങ്കലിനേയും ചടങ്ങിൽ ആദരിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ ബിനു ജോസ് പുത്തൻപുരയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ജെയിംസ് കെ സി, അധ്യാപിക ബീനാ ജോർജ് കാനാട്ട്, പി ടി എ പ്രസിഡണ്ട് ഷാജി പൊരിയത്ത്‌, ലൈജു അരീപ്പറമ്പിൽ, സെബിൻ സണ്ണി വിളക്കാക്കുടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അബിൻ പൂന്തുരുത്തിയിൽ, ജിലിൻ മംഗലത്ത്‌, അജോ കോതാനിയിൽ, ജിലോ ജോയ് വരമ്പത്ത്, ആന്റണി പനന്തോട്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button