Thiruvambady

ഇരുപതിലധികം കേസുകളിൽ പ്രതിയായ മോഷ്ടാവിനെ തിരുവമ്പാടി പോലീസ് പിടികൂടി

തിരുവമ്പാടി: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇരുപതിലധികം കേസുകളിൽ പ്രതിയായ മോഷ്ടാവിനെ തിരുവമ്പാടി പോലീസ് പിടികൂടി. കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതി മലപ്പുറം മഞ്ചേരി മക്കരപ്പറമ്പ് സ്വദേശി അബ്ദുൽ ലത്തീഫിനെ തിരുവമ്പാടി എസ്.ഐ ഇ.കെ രമ്യയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന പ്രതിയുൾപ്പെട്ട മൂന്നംഗ സംഘം 2023 ഫെബ്രുവരി 5നാണ് മോഷണം നടത്തിയത്.

വീട്ടുകാർ ആശുപത്രിൽ പോയ സമയം നടത്തിയ മോഷണത്തിൽ രണ്ടര പവൻ സ്വർണ്ണവും ഏഴായിരം രൂപയുമായിരുന്നു പ്രതികൾ മോഷ്ടിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാരുതി ബ്രസ്സ കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് പോലീസ് മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിയിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘത്തിലുൾപ്പെട്ട മറ്റ് രണ്ട് പേരെകുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും തിരുവമ്പാടി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button