തിരുവമ്പാടിയിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെ.എം.സി.ടി നേഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ദേശീയ വാക്സിനേഷൻ ദിനാചരണ പ്രതിജ്ഞ മെഡിക്കൽ ഓഫീസർ ഡോ.നിഖില കെ ചൊല്ലിക്കൊടുത്തു. കെ.എം.സി.ടി നേഴ്സിംഗ് കോളേജ് പ്രൊഫ. സ്റ്റെഫി ജോൺ വാക്സിനേഷൻ ദിനാചരണ സന്ദേശം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർ മുഹമ്മദലി കെ.എം, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി.എച്ച്.എൻ ഷില്ലി എൻ.വി, കെ.എം.സി.ടി അസോസിയേറ്റ് പ്രൊഫ.നീതു മെറിൻ വർഗീസ്, ലക്ച്ചറർ ഷിൻസി സൂസൻ ഏലിയാസ്, എം.എൽ.എസ്.പി ഹൃദ്യ പി തുടങ്ങിയവർ സംസാരിച്ചു. ജെ.പി.എച്ച്.എൻമാരായ മിനി വി.എം, ലിംന ഇ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







