Kodiyathur

കൊടിയത്തൂരിൽ ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിക്ക് തുടക്കം

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ‘ഒന്നാം ക്ലാസ് ഒന്നാം തരം’ എന്ന പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്, ബെഞ്ചുകൾ വിതരണം ചെയ്തു. ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് 4 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്തിലെ മുഴുവൻ സർക്കാർ എൽ.പി, യു.പി സ്കൂളുകളിലും ഡ്യുവൽ ഡെസ്ക്, ബെഞ്ചുകൾ നൽകിയത്.

പന്നിക്കോട് ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മുക്കം എ.ഇ.ഒ ഓംകാരനാഥൻ മുഖ്യാതിഥിയായി. നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ്, പഞ്ചായത്തംഗങ്ങളായ രതീഷ്, ബാബു, ടി.കെ അബൂബക്കർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷക്കീർ വാവ, പ്രധാനാധ്യാപിക ബീന, എസ്.എം.സി ചെയർമാൻ പി സുനിൽ, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകരായ വി.പി ഗീത, ജി അബ്ദുൽ റഷീദ്, ഗിരീഷ് കുമാർ, നഫീസ, പന്നിക്കോട് ജി.എൽ.പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഉസൈൻ, യു.പി മമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button