അനീമിയ ബോധവൽക്കരണ ക്ലാസും ടെസ്റ്റും സംഘടിപ്പിച്ചു

പാമ്പിഴിഞ്ഞപ്പാറ: പോഷൻമാ പദ്ധതിയുടെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്ക് അനീമിയ ബോധവൽക്കരണ ക്ലാസും അതോടൊപ്പം പ്രഷർ, ഷുഗർ, അനീമിയ എന്നീ ടെസ്റ്റുകളും തിരുവമ്പാടി ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ പാമ്പിഴിഞ്ഞപ്പാറ മിഫ്താ-ഉൽ-ഉലും സുന്നി സെക്കന്ററി മദ്രസയിൽ വെച്ച് നടത്തി.
പരിപാടിക്ക് FNHW (ആഹാരം, പോഷണം, ആരോഗ്യം, ശുചിത്വം) ആർ പി സുഹ്റ മുസ്തഫ സ്വാഗതം ആശംസിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ പ്രീതി രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ അപ്പു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, പി. എച്ച്. എൻ. ഷില്ലി എൻ.വി, ജെ. പി. എച്ച്. എൻ. മാരായ വിജയമോൾ എം.ജി, ജിഷ ഗോപി എന്നിവർ അനീമിയ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ആശാവർക്കർ ഷീബ സി.എം., അംഗൻവാടി വർക്കർ ലക്ഷ്മി എം., സി.ഡി.എസ്. അംഗങ്ങളായ സ്മിതാ ബാബു, ശിജി ഷാജി, എ.ഡി.എസ്. അംഗങ്ങളായ സൈനബ കൊല്ലനാരി, ഹുസ്ന ഫിറോസ്, മുബഷിറ ഫിറോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
തൊണ്ണൂറിലധികം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത പരിപാടി ഉച്ചയ്ക്ക് രണ്ടു മണിയോടെ സമാപിച്ചു. എ.ഡി.എസ്. പ്രസിഡണ്ട് ആയിഷ മുഹമ്മദലി നന്ദി രേഖപ്പെടുത്തി.







