Mukkam

മുക്കം സി.എച്ച്.സിയിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം പുരോഗമിക്കുന്നു

മുക്കം: കോവിഡിന് സമാനമായ പാൻഡെമിക്കുകളെ മുന്നിൽകണ്ട് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നിർമിക്കുന്ന ഐസൊലേഷൻ വാർഡുകളുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ മുക്കം സി.എച്ച്.സിയിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡ് പ്രവർത്തി പുരോഗമിക്കുന്നു.

പ്രീഫാബ് സാങ്കേതിക വിദ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന ഐസൊലേഷൻ സെന്ററിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫും സംഘവും പ്രവർത്തി സ്ഥലം സന്ദർശിച്ചു. ദ്രുതഗതിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ തന്നെ പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Related Articles

Leave a Reply

Back to top button