Karassery

കാരശ്ശേരി പഞ്ചായത്തംഗത്തെ മർദിച്ചതായി പരാതി

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അംഗം അഷ്റഫ് തച്ചാറമ്പത്തിനെ ആരോഗ്യവകുപ്പ് താത്കാലിക ജീവനക്കാരൻ മർദിച്ചതായി പരാതി. ഇദ്ദേഹത്തെ കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനാഫലം പോർട്ടലിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മർദിച്ചതായാണ് പരാതി.

ഗ്രാമപ്പഞ്ചായത്ത് അംഗത്തെ മർദിച്ച ജീവനക്കാരനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ മുന്നൂറോളം ആൻറിജൻ നെഗറ്റീവ് ഫലങ്ങൾ സംസ്ഥാനസർക്കാരിന്റെ കോവിഡ് പോർട്ടലിൽ ചേർത്തതായും പിന്നീട് അപ്രത്യക്ഷമായതായും യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.

പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, വൈസ് പ്രസിഡന്റ് ആമിന ഇടത്തിൽ, കെ. കോയ, വി.എൻ. ജെംനാസ്, സത്യൻ മുണ്ടെയിൽ, ജംഷീദ് ഒളകര, കുഞ്ഞാലി മമ്പാട്, ശാന്താദേവി മൂത്തേടത്ത്, യൂനുസ് പുത്തലത്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button