Thiruvambady
ചേപ്പിലംങ്ങോട് കോളനിയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ചേപ്പിലംങ്ങോട് എസ് സി കോളനിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത ഇരുപതോളം കുട്ടികൾക്ക് ഈ പഠനകേന്ദ്രം കൊണ്ട് പ്രയോജനം ലഭിക്കും. ജോർജ്ജ് എം തോമസ് എം എൽ എ നൽകിയ ടിവിയും പൊതുജന സഹകരണത്തോടുകൂടി ലഭിച്ച അനുബന്ധ ഉപകരണങ്ങളുമാണ് പഠന കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങിൽ വാർഡ് മെമ്പർ ഹാജിറ കമ്മിയിൽ, എസ് സി പ്രമോട്ടർ രതീഷ് കുമാർ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, അബ്ബാസ് എന്നിവർ പങ്കെടുത്തു







