Kodiyathur
ചെറുവാടി ഗവൺമെന്റ് സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

കൊടിയത്തൂർ: ചെറുവാടി ഗവൺമെന്റ് സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല ‘സചിത്ര പുസ്തകം’ സംഘടിപ്പിച്ചു.
ശിൽപശാല പി.ടി.എ പ്രസിഡന്റ് സി.വി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് നിഷ എം.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വി അബ്ദു റഹിമാൻ, ചന്ദ്രൻ പി തുടങ്ങിയവർ സംസാരിച്ചു.







