Thiruvambady
സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് കാലാവധി നീട്ടണം; ബി.പി.എൽ ജനകീയ വേദി

തിരുവമ്പാടി: സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള മസ്റ്ററിങ്ങിന് ഹൈകോടതി സ്റ്റേ മൂലം ഒരു മാസമായി നടക്കാത്തതിനാൽ ജൂൺ 30നകം മസ്റ്ററിങ് പൂർത്തീകരിക്കണമെന്ന സർക്കാർ ഉത്തരവ് പിൻവലിച്ച് മസ്റ്ററിങ് കാലാവധി നീട്ടണമെന്ന് ബി.പി.എൽ ജനകീയ വേദി ആവശ്യപ്പെട്ടു.
സംഘടന പ്രസിഡന്റ് എ.കെ മുഹമ്മദ് അദ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ പഞ്ചായത്ത് അംഗം ടി.കെ ചൂലൻകുട്ടി, കുഞ്ഞു, കരീം, പി.കെ തോമസ്, പി സുഭാഷ്, എ കല്യാണി, വി മറിയം, എം കുഞ്ഞാത്തു തുടങ്ങിയവർ സംസാരിച്ചു.






