Mukkam

കളൻതോട് വാഹനാപകടം: ആശുപത്രി ജീവനക്കാരി മരിച്ചു

മുക്കം; കളൻതോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന എം.വി.ആർ ആശുപത്രി ജീവനക്കാരി സുനിത ആണ് മരിച്ചത്.മുക്കം മാമ്പറ്റ കുറ്റിപ്പാല സ്വദേശിനിയാണ്.

കുന്ദമംഗലം ഭാഗത്തുനിന്നും വന്ന കാർ സ്കൂട്ടർ യാത്രക്കാരിയായ സുനിതയെ ഇടിച്ച് ശരീരത്തിലൂടെ കയറുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

Related Articles

Leave a Reply

Back to top button