Local

പാമ്പിഴഞ്ഞപാറ സ്വാശ്രയ സംഘം റിലീഫ് കിറ്റ് വിതരണം നടത്തി

തിരുവമ്പാടി: ഒരു പതിറ്റാണ്ട് കാലമായി പാമ്പിഴഞ്ഞപാറയുടെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിലെ നിറ സാന്നിധ്യമായ പാമ്പിഴഞ്ഞപാറ സ്വാശ്രയ സംഘം വർഷം തോറും നടത്തിവരാറുള്ള റിലീഫ് കിറ്റ് വിതരണവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

തുടക്കത്തിൽ 20 കിറ്റിൽ തുടങ്ങിയ പ്രവർത്തനം 350 ഓളം കിറ്റിൽ എത്തി നിൽക്കുന്നു. എല്ലാ വര്ഷങ്ങളിലെയും പോലെ തന്നെ, പി എസ് എസ് മായി സഹകരിക്കുന്ന ഉദാരമതികളായ പ്രവാസി സുഹൃത്തുക്കളും നാട്ടിലെ തന്നെ നിരവധി വ്യക്തികളും ഈ വർഷത്തിലും അകമഴിഞ്ഞ നൽകിയ സഹായ സഹകരണത്തോടെ, നാട്ടിലെ ജാതി, മത, രാഷ്ട്രീയ, വർഗ, വർണ വ്യത്യാസമില്ലാതെ മുന്നൂറിൽ പരം കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ കാരുണ്യ സ്പർശവുമായി ഇരുപതോളം വിഭവങ്ങളടങ്ങിയ അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം ഏപ്രിൽ മാസം 27 തിയ്യതി നൽകുകയുണ്ടായി.

വറുതിയുടെ കാലം ആരും ബോധ്യപ്പെടുത്താതെ തന്നെ സ്വയമേ മനസ്സിലാക്കി മുൻ കാലങ്ങളിൽ PSS ൽ അർപ്പിച്ച അതേ വിശ്വാസത്തോടെ ഉദാരമതികൾ, പ്രത്യേകിച്ചും ജന്മ നാട്ടിലെ പ്രശ്നങ്ങൾ ഏറ്റെടുത്ത പ്രവാസി സുഹൃതുക്കളോടുള്ള നന്ദി വിവരണാതീതമാണ്. സഹായിച്ചവർക്കും സഹകരിച്ചവർക്കും എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി അറിയിച്ചു കൊള്ളുന്നു.

Related Articles

Leave a Reply

Back to top button