Thiruvambady

തിരുവമ്പാടിയില്‍ RRT യോഗം ചേര്‍ന്നു

തിരുവമ്പാടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍ മാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് മീറ്റിംഗിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ആര്‍ ആര്‍ ടി യോഗം നടന്നു.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി ടി അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

എല്ലാ വാര്‍ഡ് മെമ്പര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും തിരുവമ്പാടി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ഷാജി പുളിക്കല്‍ ജനീഷ് കുര്യന്‍ എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത് ഇത് ആദ്യമായിട്ടാണ്.

Related Articles

Leave a Reply

Back to top button