Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ഫോക്കസ് പോയൻ്റ് – 2025 എസ്. എസ്. എൽ. സി യ്ക്കു ശേഷം തുടർ പഠനം’ സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് ഫോക്കസ് പോയൻ്റ് 2025 – എസ്. എസ്. എൽ. സി യ്ക്കു ശേഷം തുടർ പഠനം എന്ന വിഷയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരിയർ ഗൈഡൻസ് & അഡോലോസ്ന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചു കൊണ്ട് പ്ലസ് വൺ അഡ്മിഷൻ,ഹയർ സെക്കണ്ടറി കോഴ്സുകൾ,ഉപരി പഠന – തൊഴിൽ സാധ്യതകൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സെമിനാർ സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഹയർ സെക്കൻ്ററി അദ്ധ്യാപകരായ സജീഷ് കെ.എം,ഷീൻ പി ജേക്കബ് എന്നിവർ ക്ലാസ്സ് നയിച്ചു.പത്താം ക്ലാസ്സിൽ മികച്ച വിജയം കരസ്ഥമാക്കിയ നൂറോളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സെമിനാറിൽ പങ്കെടുത്തു.

അദ്ധ്യാപകരായ മോൻസി ജോസഫ്,മാക്സി സെബാസ്റ്റ്യൻ,സിന്ദു പോൾ,സജി മാത്യു,ബിക്സി ചാക്കോച്ചൻ,ഹെക്സീന ജേക്കബ്,അഖിൽ ടോം മാത്യു,സീലിയ തോമസ്,സാന്ദ്ര ബേബി,സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ,സജി എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button