Kodiyathur
സർക്കാർ പ്രതിനിധിസംഘം പദ്ധതിപ്രദേശം സന്ദർശിച്ചു

കൊടിയത്തൂർ : ഡ്രീം ചാലിയാർ പദ്ധതിയുടെ ഭാഗമായി നിലമ്പൂർമുതൽ ബേപ്പൂർവരെയുള്ള ചാലിയാർ തീരം സംസ്ഥാന വ്യവസായവികസനവിഭാഗം മേധാവികൾ സന്ദർശിച്ചു. വികസനപ്രവൃത്തി പദ്ധതിയുടെ പഠനാർഥം വ്യവസായവകുപ്പ് മന്ത്രി പി. രാജീവിന്റെ നിർദേശപ്രകാരമാണ് സന്ദർശനം.
വ്യവസായവികസനവിഭാഗം ഉദ്യോഗസ്ഥരായ നോഡൽ ഓഫീസർ വിപിൻ ബാബു, മേധാവി ഷോബിൻ ദാസ് എന്നിവരാണ് സന്ദർശിച്ചത്. ഗിരീഷ് കാരക്കുറ്റി, ഗുലാം ഹുസൈൻ കൊളക്കാടൻ, നിയാസ് ചെറുവാടി, ഷക്കീബ് കൊളക്കാടൻ, നൗഷാദ്, ടി.പി. കബീർ തുടങ്ങിയവർ സംബന്ധിച്ചു.കേരളത്തിന്റെ ടൂറിസംമേഖലയ്ക്ക് ഡ്രീം ചാലിയാർ പദ്ധതി അനുയോജ്യമെന്ന് ഉദ്യോഗസ്ഥസംഘം സൂചിപ്പിച്ചു. റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും നോഡൽ ഓഫീസർ അറിയിച്ചു.







