India
നീറ്റ് 2021 പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2021 വര്‍ഷത്തെ നീറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് ഏപ്രില്‍ 18-നാകും പരീക്ഷ നടത്തുക. 300 ചോദ്യങ്ങളുള്ള പരീക്ഷ മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും.
അതേസമയം, സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് (എന്‍ ബി ഇ) അറിയിച്ചു.







