ഗവൺമെന്റ് യുപി സ്കൂൾ ചെമ്പുകടവിൽ വിദ്യാലയ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: സമൂഹത്തിൽ ക്രമാതീതമായി ഉയർന്നു വരുന്ന രോഗികളുടെ എണ്ണത്തിന് വർദ്ധനവിന് പ്രധാന കാരണമായ വിഷാംശങ്ങൾ അടങ്ങിയ പച്ചക്കറികൾ ആരോഗ്യത്തിന് ആപത്ത് എന്ന തിരിച്ചറിവ് വിദ്യാർഥികൾക്ക് നൽകുവാനും, ആരോഗ്യമുള്ള തലമുറ വളർത്തിയെടുക്കുവാനും, ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാലയ പച്ചക്കറി തോട്ടം നിർമ്മിച്ചു.
കോടഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കൊടുവള്ളി ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി സുനീർ ഉദ്ഘാടനം ചെയ്തു.
അധ്യാപകരും വിദ്യാർത്ഥികളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ കാണിക്കുന്ന ആത്മാർത്ഥതയെ അദ്ദേഹം പ്രശംസിച്ചു. പ്രധാനാധ്യാപകനായ ഹിഷാം എം. എച്ച് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറിയും, ക്ലബ്ബ് കോർഡിനേറ്ററുമായ പ്രത്യുഷ് കണ്ണൂർ നന്ദിയും പറഞ്ഞു.







