തിരുവമ്പാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ പരിഷ്കരണ പ്രവൃത്തികൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി

തിരുവമ്പാടി: 2021-22 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി മണ്ഡലത്തിലെ രണ്ടു റോഡുകളുടെ പരിഷ്കരണ പ്രവൃത്തികൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മുക്കം നഗരസഭയിലെ മുത്തേരി-കല്ലുരുട്ടി റോഡിന് 5 കോടി രൂപയുടെയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ്-ചെറുവാടി-കവിലട റോഡിന് 5 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.
3.4 കി.മീറ്റർ ദൈർഘ്യമുള്ള മുത്തേരി-കല്ലുരുട്ടി റോഡിൽ ആവശ്യമായ ഇടങ്ങളിൽ റോഡ് ഉയർത്തലും കലുങ്ക്, ഡ്രെയിനേജ് എന്നിവയുടെ നിർമ്മാണവും ബി എം & എം സി നിലവാരത്തിൽ ഉപരിതലം ടാറിംഗ് നടത്തുന്ന പ്രവൃത്തിയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2.6 കി.മീറ്റർ ദൈർഘ്യമുള്ള ചുള്ളിക്കാപറമ്പ്-ചെറുവാടി -കവിലട റോഡിൽ ആവശ്യമായ ഇടങ്ങളിൽ റോഡ് ഉയർത്തലും ഡ്രെയിനേജ്, കൾവെർട്ട് തുടങ്ങിയവ നിർമ്മിക്കലും ബി എം & എം സി നിലവാരത്തിൽ ഉപരിതലം ടാറിംഗ് നടത്തുന്ന പ്രവൃത്തികളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സാങ്കേതിക അനുമതി ലഭ്യമാക്കി, ടെൻഡർ ചെയ്ത് ഈ വർഷം തന്നെ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.







