Mukkam
ഗെയിൽ പൈപ്പ് സ്ഥാപിച്ചതിന് സ്ഥലമുടമക്ക് നഷ്ട പരിഹാരം നൽകാൻ കോടതി വിധി

മുക്കം: ഗെയിൽ പൈപ്പ് സ്ഥാപിച്ചതിന് സ്ഥലമുടമക്ക് 14,29170 രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. ഗെയിൽ നൽകിയ നഷ്ടം അപര്യാപ്തമെന്ന് കാണിച്ച് മുക്കം പരതയിൽ ശോഭന അഡ്വ. പി.പീതാംബരൻ മുഖേന നൽകിയ ഹരജിയിലാണ് കോഴിക്കോട് മൂന്നാം അഡീഷണൽ ജില്ല കോടതിയുടെ ഉത്തരവ്. വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ കൃഷിയിടം ഏറ്റെടുത്തരതിൽ കൃഷിനാശത്തിന് നൽകിയ ഏഴ് ലക്ഷത്തോളം രൂപ അപര്യാപ്തമെന്നായിരുന്നു പരാതി.
7,64,170 രൂപ വിളകൾക്കും പൈപ്പിട്ടതിനാൽ സ്ഥലം രണ്ടായി വിഭജിച്ച് പോയതിന് 50,000 രൂപയും വിലയിടിച്ചിൽ വന്നതിന് 6,15000 രൂപയും ഹരജി തീയതിമുതൽ 12 ശതമാനം പലിശയും നൽകണമെന്നാണ് വിധി.







